യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുമായി ഒരു വ്യാപാരക്കരാർ ഉണ്ടാക്കാൻ തിടുക്കം കാണിച്ചതിന്റെ കാരണം, ചൈനയുടെ കൈവശമുള്ള അപൂർവ ലോഹധാതുക്കളായ ഇട്രിയം, സ്കാൻഡിയം എന്നിവയാണ്. ചൈനയാണ് ലോകത്തിലെ അപൂർവ ധാതുക്കളുടെ 70% കൈവശം വെച്ചിരിക്കുന്നത്. ഇവയുടെ ഖനനവും ശുദ്ധീകരണവും ചൈനയിൽ വെച്ചാണ് നടക്കുന്നത്. ശുദ്ധീകരിച്ച രൂപത്തിലാണ് ചൈന ഈ ധാതുക്കൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ യു.എസ്. ചൈനയിൽ നിന്ന് 3.96 ലക്ഷം കിലോഗ്രാം അപൂർവ ധാതുക്കളാണ് ഇറക്കുമതി ചെയ്തത്, ഇതിൽ 99.6% ഇട്രിയവും സ്കാൻഡിയവുമാണ്. 2182 കോടി ഡോളറിന്റെ ഇടപാടായിരുന്നു ഇത്.
ഇട്രിയം, സ്കാൻഡിയം എന്നിവയ്ക്ക് യു.എസിന്റെ വിവിധ സാങ്കേതികവിദ്യാ പ്രയോഗങ്ങളിൽ രണ്ട് അപൂർവ ധാതുക്കൾക്കും നിർണായക പങ്കുണ്ട്. ഹരിതോർജ്ജം മുതൽ പ്രതിരോധ ആവശ്യങ്ങൾക്ക് വരെ ഇവ ഉപയോഗിക്കുന്നുണ്ട് . അലൂമിനിയം അലോയുകളിൽ സ്കാൻഡിയം ചേർത്താൽ അവയ്ക്ക് ഉയർന്ന ഊഷ്മാവിനെ അതിജീവിക്കാൻ സാധിക്കും.
കൂടാതെ ഭാരക്കുറവും, വലിച്ചുനീട്ടാനുള്ള കഴിവും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.
വിമാനങ്ങളും പ്രതിരോധ ആവശ്യങ്ങൾക്കുള്ള ആയുധങ്ങളും നിർമ്മിക്കാൻ ഇവ അത്യാവശ്യമാണ്.
അലൂമിനിയം അടങ്ങിയ ലോഹമിശ്രിതങ്ങൾക്ക് ഈടും ഉറപ്പും നൽകാൻ സ്കാൻഡിയത്തിന് സാധിക്കും. കാർ ബോഡി നിർമ്മാണത്തിനും വിമാനങ്ങളുടെ ബോഡി നിർമ്മാണത്തിനും ഇത് ഉപയോഗിക്കുന്നു.
ലേസറുകൾ, എൽഇഡി, സോളാർ സെല്ലുകൾ എന്നിവ നിർമ്മിക്കാനും സ്കാൻഡിയം ഉപയോഗിക്കുന്നു.
അതുപോലെ മെഡിക്കൽ ട്രീറ്റ്മെന്റ്, ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാണം, മെറ്റീരിയൽസ് നിർമ്മാണം എന്നിവയിൽ ഒഴിച്ചുകൂടാനാവാത്ത അപൂർവ ധാതുവാണ് ഇട്രിയം.
ക്യാൻസർ ചികിത്സയ്ക്കും സ്കാനിംഗ് ഉൾപ്പെടെയുള്ള മെഡിക്കൽ ഇമേജിംഗിലും ഇട്രിയം ഉപയോഗിക്കുന്നുണ്ട് .അലൂമിനിയം, മഗ്നീഷ്യം എന്നിവയുടെ ലോഹമിശ്രിതങ്ങളുടെ കരുത്ത് കൂട്ടാൻ ഇട്രിയത്തിന് സാധിക്കും. വാഹനനിർമ്മാണത്തിന് ഇവ ഉപയോഗിക്കുകായും ചെയുന്നു .
വൈദ്യുത വാഹനനിർമ്മാണത്തിനും കാറ്റിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള ടർബൈനുകൾ നിർമ്മിക്കാനും ഇട്രിയവും സ്കാൻഡിയവും ആവശ്യമാണ്. ഈ ധാതുക്കൾ ലഭിക്കാൻ യു.എസ്. പൂർണ്ണമായും ചൈനയെ ആശ്രയിക്കുകയാണ് ചെയുന്നത് . രാജ്യത്തിനകത്ത് ഇവയുടെ വിതരണം തടസ്സപ്പെട്ടാൽ അത് യു.എസിന്റെ രാജ്യസുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും വരെ ബാധിക്കുമെന്നതാണ് ട്രംപിനെ ഭയപ്പെടുത്തിയത്. ടെസ്ലയും ജനറൽ ഇലക്ട്രിക്കും പോലുള്ള പ്രധാന കാർ നിർമ്മാണ കമ്പനികൾ ഇട്രിയവും സ്കാൻഡിയവും കിട്ടാത്തതിനാൽ ഉത്പാദനം നിർത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. യൂറോപ്പിലും ജപ്പാനിലും അപൂർവ ധാതുക്കൾ ലഭിക്കാത്തതിനാൽ ബിഎംഡബ്ല്യു, മെഴ്‌സിഡസ് തുടങ്ങിയ കാർ കമ്പനികളുടെ ഉത്പാദനം തടസ്സപ്പെട്ടിരുന്നു. സമാനമായ ഒരു പ്രതിസന്ധി അമേരിക്കയ്ക്കും നേരിടേണ്ടി വരുമെന്ന ഭയമാണ് ട്രംപിനെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെ ഫോണിൽ വിളിച്ച് അതിവേഗം ഒരു ഒത്തുതീർപ്പുണ്ടാക്കാൻ പ്രേരിപ്പിച്ചത്. ചൈനയ്‌ക്കെതിരെ 145% ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം ഈ ഭയം കാരണം പിൻവലിക്കേണ്ടി വന്നതായി ബിസിനസ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
അപൂർവ ധാതുക്കൾ കൈവശം വെച്ച് ലോകത്തെ വെല്ലുവിളിക്കുകയാണ് ചൈന. യു.എസ്. ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുമായി ശീതയുദ്ധമുണ്ടായാൽ ഈ അപൂർവ ധാതുക്കൾ നൽകാതെ പിടിച്ചുവെയ്ക്കാം എന്നത് ചൈനയുടെ ഒരു യുദ്ധതന്ത്രമാണെന്ന് പലരും കരുതുന്നു. ഇന്ത്യയും ചൈനയെ ഈ കാര്യത്തിൽ ആശ്രയിക്കുന്നുണ്ട്. 2024-25ൽ ഇന്ത്യ 807 മെട്രിക് ടൺ അപൂർവ എർത്ത് മാഗ്നറ്റുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തു.ചുരുക്കത്തിൽ, ഇട്രിയവും സ്കാൻഡിയവും പോലുള്ള അപൂർവ ധാതുക്കളുടെ നിയന്ത്രണം ചൈനയുടെ കൈകളിലായതുകൊണ്ട്, യു.എസ്. പോലുള്ള രാജ്യങ്ങൾക്ക് തങ്ങളുടെ സാങ്കേതികവിദ്യയിലും പ്രതിരോധ മേഖലയിലും വലിയ ആശ്രയിത്വം ചൈനയോടുണ്ട്. ഇതാണ് ഡൊണാൾഡ് ട്രംപിനെ ചൈനയുമായി ഒരു ഒത്തുതീർപ്പിലെത്താൻ പ്രേരിപ്പിച്ചത്.
അതുപോലെ ഇന്ത്യാപാകിസ്ഥാൻ യുദ്ധ സാഹചര്യത്തിലും അപൂര്‍വ്വ ധാതുക്കള്‍ നല്‍കാതെ ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ നോക്കുന്നുണ്ട് ചൈന. പാകിസ്ഥാന്റെ കയ്യിലുള്ള ചൈനയുടെ യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും റോക്കറ്റുകളും ഇന്ത്യ തകര്‍ത്തത് ചൈനയ്‌ക്ക് വലിയ നാണക്കേടാണുണ്ടാക്കിയതിനു പിന്നാലെയാണ് ചൈനയുടെ പ്രതികാര നടപടി
അതായത് മിസൈല്‍ ബ്ലേഡുകള്‍ ഉണ്ടാക്കാന്‍ ചൈന നല്‍കുന്ന റെയര്‍ എര്‍ത്ത് മാഗ്നെറ്റ് ഉപയോഗിക്കരുതെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചിരിക്കുകയാണ് ചൈന. ഇത് ഇന്ത്യയുടെ മിസൈല്‍ രംഗത്തെ കുതിപ്പിന് തന്നെ തടസ്സമാകുമോ എന്ന ആശങ്കയുണ്ട്.മാത്രമല്ല ഇന്ത്യയുടെ വൈദ്യുതവാഹനരംഗത്തെ കുതിപ്പിനും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണകുതിപ്പിനും ഇത് തടസ്സം സൃഷ്ടിയ്ക്കും .
ഇന്ത്യയ്‌ക്ക് റെയര്‍ എര്‍ത്ത് മാഗ്നെറ്റ് നല്‍കാന്‍ ചൈന മടിക്കുന്നതോടെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും വാഹനനിര്‍മ്മാതാക്കളും ചൈനയിലേക്ക് പോവുകയാണ് ചെയുക . ചൈനയുമായി സംഭാഷണം നടത്തി ഇതിന് ഒരു പോംവഴിയുണ്ടാക്കുകയാണ് ലക്ഷ്യം. ഇന്ത്യയ്‌ക്കും യുദ്ധജെറ്റും ഇലക്‌ട്രിക് വാഹനവും നിര്‍മ്മിക്കാന്‍ ഇതേ റെയര്‍ എര്‍ത്ത് മാഗ്നെറ്റ് ചൈനയില്‍ നിന്നും വരണം.
ഭൂമിയിലെ അപൂര്‍വ്വധാതു ശേഖരം കയ്യടക്കിവെച്ച് ചൈന ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ കാല്‍ക്കീഴിലാക്കിയിരിക്കുകയാണ്. യുദ്ധവിമാനങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന അപൂര്‍വ്വ ധാതുശേഖരത്തിന്റെ 70 ശതമാനവും ചൈനയുടെ കൈകളിലാണ്.റെയര്‍ എര്‍ത് മാഗ്നെറ്റ്, നിയോഡൈമിയം, ബോറോണ്‍, അയേണ്‍ എന്നീ റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ നിന്നുമാണ് ഉണ്ടാക്കുന്നതാണ് . അതേസമയം റെയർ എർത്ത് എലമെൻ്റ്സ് എന്നത് ഭൂമിയിൽ പൊതുവെ കണ്ടെത്താൻ പ്രയാസമുള്ള ഒരു കൂട്ടം ധാതുക്കൾക്ക് ഗവേഷകർ നൽകിയിരിക്കുന്ന പേരാണ്. 17 ധാതുക്കളാണ് ഈ റെയർ എർത്ത് എലമെന്റ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ധാതുക്കൾ എന്ന് പൊതുവെ ഇവയെ പറയുമെങ്കിലും ഇവയ്ക്കെല്ലാം ധാതുക്കളുടെ പൊതു സ്വഭാവമില്ല .കൂടാതെ ഇവയെ ഭൂമിയിൽ കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളിയേറിയ കാര്യമാണെങ്കിലും ഇതേ വസ്‌തുക്കൾ തന്നെ ഇന്ന് സ്മാർട്ട് ഫോൺ ഉൾപ്പടെയുള്ളവയുടെ നിർമാണത്തിനായി ധാരാളമായി ഉപയോഗിക്കുന്നുണ്ട് . സ്‌മാർട്ട് ഫോൺ മുതൽ ഹാർഡ് ഡിസ്ക‌് വരെയുള്ള ഉൽപന്നങ്ങളുടെ നിർമാണത്തിലെ മുഖ്യ അസംസ്കൃത വസ്‌തുക്കളിൽ ഈ 17 രാസവസ്‌തുക്കളിൽ പലതും ഉൾപ്പെടുന്നുണ്ട്.