Banner Ads

തൃത്താല ബ്ലോക്ക് വനിതാ സഹകരണ സംഘം തട്ടിപ്പ്: പ്രതികളെ സംരക്ഷിക്കുന്നെന്ന് ആരോപണം

തൃത്താല: ബ്ലോക്ക് വനിതാ സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ആരോപണം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തട്ടിപ്പിന് ഇരയായവരുടെ പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറാവാത്തതിൽ പരാതിക്കാർ തൃത്താല പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

ഞാങ്ങാട്ടിരി മാട്ടായയിൽ പ്രവർത്തിക്കുന്ന തൃത്താല ബ്ലോക്ക്‌ വനിതാ സഹകരണ സംഘത്തിലാണ് കോടികളുടെ നിക്ഷേപ തട്ടിപ്പ് ഉൾപ്പടെയുള്ള കോടികളുടെ നിക്ഷേപ തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും നടന്നതായി ആരോപണം ഉയത്. സി പി എമ്മിന്റെ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ഒരു വർഷം മുമ്പ് ബാങ്കിൽ നിക്ഷേപം നടത്തിയ ചിലർ നിക്ഷേപ തുക പിൻവലിക്കാനായി ബാങ്കിനെ സമീപിച്ചപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചതോടെയാണ് നിക്ഷേപരിൽ ആശങ്ക പടർന്നത്. ക്രമക്കേട് പുറത്തായതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി. നിരവധി പേരുടെ പണം നഷ്ടമായെങ്കിലും കുറച്ച് ആളുകളുടെ പരാതി മാത്രമാണ് പോലീസ് സ്വീകരിക്കാൻ തയ്യാറായത് എന്നാണ് ആക്ഷേപം ഉണ്ടായിരുന്നത്.

തുടർന്ന് മറ്റ് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. മുഴുവൻ പരാതിക്കാരുടെയും പരാതികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു ഒരു മാസം പിന്നിട്ടിട്ടും തൃത്താല പോലീസ് പരാതികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കെപിസിസി വൈസ് പ്രസിഡണ്ട് വീ ടീ ബൽറാമിന്റെയും കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ പരാതിക്കാർ ഉൾപ്പെടെയുള്ളവർ തൃത്താല പോലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചത്.

ഏറെനേരം നടന്ന ചർച്ചകൾക്കൊടുവിൽ അടിയന്തര പ്രാധാന്യത്തോടെ മുഴുവൻ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യുമെണ് പോലീസ് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ തല്ക്കാലം പ്രതിഷേധം അവസാനിപ്പിച്ചു. പെൻഷൻ തുകയും, ചികിത്സാസഹായവും ഉംറക്ക് പോകാൻ സ്വരുക്കൂട്ടിയ പൈസയും ഒക്കെയാണ് വീട്ടമ്മമാർ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. ക്രമക്കേട് കണ്ടെത്തി പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി സഹകരണസംഘം അടഞ്ഞു കിടക്കുകയാണ്.

സംഭവത്തിൽ നിക്ഷേപകരുടെ പണം തിരികെ നൽകുക,കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടന്നിരുന്നു.