Banner Ads

വിജയ്‌യുടെ പദവിപ്പൊലിമയിൽ തിളങ്ങി തൃഷ; അമ്മ ശോഭയുടെ ആലിംഗനം, ചെന്നൈയിൽ ചർച്ചയായി വിഐപി സാന്നിധ്യം

ചെന്നൈ : തമിഴ്നാടിന്റെ 13-ാമത് മുഖ്യമന്ത്രിയായി ജോസഫ് വിജയ് അധികാരമേറ്റ ചടങ്ങിൽ സിനിമാ ലോകത്തുനിന്നുള്ള ശ്രദ്ധാകേന്ദ്രമായി നടി തൃഷ. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻനിരയിൽ തന്നെ തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നു. തൃഷയുടെ വരവും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിലെത്തിയത്. വിജയ്‌യുടെ കുടുംബാംഗങ്ങൾ തൃഷയെ സ്വീകരിച്ച രീതിയാണ് ആരാധകരെ അമ്പരപ്പിച്ചത്. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ തൃഷയെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തൃഷ സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോൾ വലിയ ഹർഷാരവങ്ങളോടെയാണ് വിജയ് ആരാധകർ നടിയെ സ്വീകരിച്ചത്. വിജയുടെ അമ്മയുടെ സഹോദരങ്ങളുടെ മക്കൾ തൃഷയെ കെട്ടിപ്പിടിച്ച് സ്വീകരിച്ചിരുന്നു.

വിജയിയും തൃഷയും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നിലനിൽക്കെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യം ഈ ഗോസിപ്പുകൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്. മക്കൾ എന്തുകൊണ്ട് ചടങ്ങിൽ പങ്കെടുത്തില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.