വയനാട്: കൽപ്പറ്റയിൽ കസ്റ്റഡിയിലിരുന്ന ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അമ്ബലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ(18) ആണ് മരണപ്പെട്ടത്. കൽപറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അഞ്ച് ദിവസം മുമ്ബ് പെൺകുട്ടിയെയും യുവാവിനെയും കാണാതായിരുന്നു.അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു.