
തൃശൂർ : തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്ന് സ്നേഹ താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.