Banner Ads

കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് ; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

പെരുമ്ബാവൂർ:കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം .അതിഥി തൊഴിലാളിയായ രാഹുലാണ് (19) മരണപ്പെട്ടത് .മൂന്ന് പേർക്ക് പരിക്കേറ്റു. എന്നാൽ, ആരുടെയും പരുക്ക് ഗുരുതരമല്ല.ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. മൂക്കട ഹംസയുടെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്ബനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്ബിന് മുകളിലേക്ക് വലിയ തേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. കെട്ടിടത്തിന് ഉള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *