
തലയോലപ്പറമ്പ്: വിവാഹം കഴിഞ്ഞ് ഒരു ദിവസം മാത്രം പിന്നിട്ട നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര കരിപ്പാടം വാഴക്കാലയിൽ (കുറത്തേപ്പറമ്പിൽ) രാജൻ-അംബിക ദമ്പതികളുടെ മകൾ അനുപ്രിയ (28) ആണ് മരിച്ചത്.തലയോലപ്പറമ്പ് പോലീസ് പരിധിയിലാണ് സംഭവം നടന്നത്.തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്.
തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന വടയാർ കിഴക്കേക്കര സ്വദേശിയായ യുവാവുമായി കഴിഞ്ഞ ദിവസമായിരുന്നു അനുപ്രിയയുടെ വിവാഹം നടന്നത്.വിവാഹശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയ യുവതിയെ രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിവരം ലഭിച്ചതിനെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു.