
ഇടുക്കി : അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. അടിമാലി വലിയകാട്ടിൽ അഫ്സൽ- സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിൻ്റിംഗ് തിന്നർ താഴെ വീണെന്നും ഇത് അബദ്ധത്തിൽ കുഞ്ഞുങ്ങൾ കഴിക്കുകയായിരുന്നു എന്നുമാണ് മാതാപിതാക്കൾ നൽകിയ മൊഴി. തുടന്ന് അവശനിലയിലായ കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ അടങ്ങിയ പാത്രം കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കും രാസപരിശോധനാ ഫലത്തിനും ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.