
തൃശൂർ : മകൻ ഓടിച്ചിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു. ഏങ്ങണ്ടിയൂർ പോളക്കൽ ആറുകെട്ടി രാധാകൃഷ്ണന്റെ ഭാര്യ സുഷമയാണ് (55) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30-നാണ് അപകടമുണ്ടായത്. സുഷമയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോയ ശേഷം ഏങ്ങണ്ടിയൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു .
ഈ സമയത്ത് നിയന്ത്രണം വിട്ട ആംബുലൻസ് സർവീസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് സുഷമ തൽക്ഷണം മരിച്ചു. ആംബുലൻസ് ഓടിച്ചിരുന്ന മകൻ ദർശൻ (30), സുഷമയുടെ സഹോദരി സത്യഭാമ (60) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സത്യഭാമയെ തൃശൂർ അശ്വനി ആശുപത്രിയിലും നിസ്സാര പരിക്കേറ്റ ദർശനെ ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു.