Banner Ads

ദുരന്തമായി വല കോരൽ; ഫൈബർ വള്ളത്തിൽ നിന്ന് വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി: വല കോരുന്നതിനിടെ ഫൈബർ വള്ളത്തിൽ നിന്ന് കടലിലേക്ക് വീണ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുങ്ങൽ ബീച്ച് സ്വദേശി കുഞ്ഞിപ്പീടിയേക്കൽ അശ്റഫിന്റെ മകൻ സഹീർ (29) ആണ് മരിച്ചത്.

ചെട്ടിപ്പടിയിൽ നിന്ന് ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ മർകബുൽ ബുശറ എന്ന ഫൈബർ വള്ളത്തിലെ തൊഴിലാളിയാണ് സഹീർ. വല കോരുന്നതിനിടെ കാൽ വള്ളത്തിലെ റിങ് റോപ്പിൽ കുരുങ്ങി സഹീർ കടലിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സഹീറിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല