
ആലപ്പുഴ: ആർത്തുങ്കൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ് ചേർത്തല തെക്ക് തുമ്ബോളിശ്ശേരി സ്വദേശി പോൾ ദേവസ്സി (55) മരിച്ചു.ഇന്ന് പുലർച്ചെ ആർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് നിന്നാണ് പോൾ ദേവസ്സി മത്സ്യബന്ധനത്തിനായി പോയത്.
മീൻ പിടിക്കുന്നതിനിടെ ശക്തമായ തിരമാലകളിൽ വള്ളംപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം തെറിച്ച് കടലിലേക്ക് വീഴുകയായിരുന്നു.മരണപ്പെട്ട പോൾ ദേവസ്സിയുടെ മൃതദേഹം കരയിലെത്തിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.