Banner Ads

മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞു; 11 പേർക്ക് ദാരുണാന്ത്യം

ദില്ലി : വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ ദുരന്തം. ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. മരിച്ചവരിൽ ആറ് പെൺകുട്ടികളാണ്. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് സംഭവം. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

ട്രോളിയിലുണ്ടായിരുന്ന 12 വയസ്സുകാരൻ അബദ്ധവശാൽ ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തതാണ് അപകടത്തിന് കാരണം. ഇതോടെ ട്രാക്ടർ ട്രോളി പാലത്തിൽ നിന്ന് താഴെ പുഴയിലേക്ക് മറിയുകയായിരുന്നു. അപകടം നടക്കുമ്പോൾ ഏകദേശം 25 പേർ ട്രോളിയിൽ ഉണ്ടായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ കുട്ടികളുമുണ്ട്. അപകടത്തിൽപ്പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണ്.