
കോട്ടയം: എംസി റോഡിൽ കുറവിലങ്ങാടിനടുത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ദാരുണ അപകടം. അപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശിനിയായ സിന്ധു (45) മരിച്ചു. 18-ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.പുലർച്ചെ 2 മണിയോടെ ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തുനിന്ന് കണ്ണൂർ ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.49 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. മരിച്ച സിന്ധു ഉൾപ്പെടെ ബസിലുണ്ടായിരുന്ന എല്ലാവരും കണ്ണൂർ ഇരിട്ടി സ്വദേശികളാണ്. അപകടത്തിൽ റോഡിൽ ഗതാഗത തടസ്സമുണ്ടായി.