കൊച്ചി : രാവിലെ ഏഴരയ്ക്ക് തുടങ്ങുന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയാണ് ഫീല്‍ഡിലെ ആദ്യ ഫൈനല്‍ മത്സരം. 200 മീറ്റര്‍ ഫൈനലുകള്‍ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാവും വൈകിട്ട് നാലിന് സമാപന ചടങ്ങുകള്‍ തുടങ്ങും. 78 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 66 പോയ്ന്റ്സ് നേടി മലപ്പുറം ഐഡിയല്‍ കടകശേരി സ്‌കൂള്‍ കിരീടം ഉറപ്പിച്ചു.തുടര്‍ച്ചയായ മൂന്നാം തവണയാണ് ഐഡിയല്‍ സ്‌കൂള്‍ ഒന്നാംസ്ഥാനത്ത് എത്തുന്നത്.
38 പോയിന്റ്‌സുമായ് കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. ജില്ലകളില്‍ 19 സ്വര്‍ണമടക്കം 192 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.169 പോയിന്റുള്ള, നിലവിലെ ചാമ്ബ്യന്‍മാരായ പാലക്കാട് രണ്ടാം സ്ഥാനത്താണ്. ഗെയിംസ് ഇനങ്ങളില്‍ 144 സ്വര്‍ണമടക്കം 1213 പോയിന്റുമായി തിരുവനന്തപുരം ജില്ല ഒരുപാട് മുന്നിലാണ് .ഓവറോള്‍ കിരീടവും തിരുവനന്തപുരം ഉറപ്പിച്ചു. സ്‌കൂള്‍ കായിക മേളയുടെ സമാപനം പ്രാമാണിച്ച എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.