വയനാട്:ബത്തേരി കോട്ടക്കുന്നിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.ഇന്ന് രാവിലെ ജനങ്ങൾ വൻതോതിൽ പ്രതിഷേധമുയർത്തിയതിന് ശേഷമാണ് വനം വകുപ്പ് കൂട് എത്തിച്ചത്. ഉച്ചയോടെ സ്ഥാപിച്ച കൂട്ടിൽ ഇരയായി കോഴികളെയാണ് വെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കോട്ടക്കുന്നിൽ കോഴി കൂട്ടിൽ പുലി കയറിയിരുന്നു.കഴിഞ്ഞ ദിവസം രാത്രി പുൽപ്പള്ളിയിലും രണ്ട് ദിവസം മുമ്ബ് മേപ്പാടിയിലും ജനവാസ കേന്ദ്രത്തിലും പുലിയെ കണ്ടിരുന്നു