Banner Ads

ശബരിമല മണ്ഡലകാലത്തെ അപകടങ്ങള്‍ ഒഴിവാക്കാന്‍; പ്രത്യേക നിര്‍ദേശം നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമല മണ്ഡലകാലത്തെ അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക നിർദ്ദേശം നൽകി ഹൈക്കോടതി.വാഹനങ്ങളില്‍ അനധികൃത ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനെതിരെയും ഹൈക്കോടതി പ്രതികരിച്ചു. കാഴ്ച പരിമിതി മറക്കുന്ന ലൈറ്റുകള്‍ അപകടത്തിന് കാരണമാകുന്നു ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച്‌ നടപടിയെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.മണ്ഡലകാലത്തെ പരിശോധനകള്‍ കര്‍ശനമാക്കണമെന്നും, ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.കഴിഞ്ഞ ദിവസം നിലക്കലിന് സമീപം കെഎസ്‌ആര്‍ടിസി കത്തിയ സംഭവത്തിൽ കോടതി റിപ്പോര്‍ട്ട് തേടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *