കൊച്ചി: പെരുമ്ബാവൂരില്‍ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന കാറുകളുടെയും ബൈക്കുകളുടെയും മുകളിലേക്ക് തടി ലോറി മറിഞ്ഞു വീണ് അപകടം.വാഹനങ്ങള്‍ക്കുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടമൊഴിവായി. ഒരു സ്വിഫ്റ്റ് കാറിനും ഹ്യൂണ്ടായ് സാൻട്രോ കാറിനും രണ്ട് ബൈക്കുകള്‍ക്കും മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡരികില്‍ പാർക്ക് ചെയ്തിരുന്ന കാറുകളുടെയും ബൈക്കുകളുടെയും മുകളിലേക്ക് പെരുമ്ബാവൂർ കാളവയല്‍ റോഡിലാണ് സംഭവം. റോഡിലെ കുഴിയില്‍ വീണ ലോറിയുടെ നിയന്ത്രണം നഷ്ടമാകുകയും മറിയുകയുമായിരുന്നു