Banner Ads

വേടൻറെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ; ശാസ്ത്രീയ പരിശോധനക്ക് അയച്ചു

കൊച്ചി: വേടനെതിരായ പുലിപ്പല്ല് കേസിൽ കൂടുതൽ അന്വേഷണത്തിന് വനം വകുപ്പ്. പുലിപ്പല്ല് വേടന് സമ്മാനമായി നൽകിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രഞ്ജിത് കുമ്ബിടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. വേടൻറെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഏത് അന്വഷണവുമായി സഹകരിക്കാമെന്നും രഞ്ജിത് കുമ്ബിടിയെ കണ്ടെത്താൻ താനും അന്വേഷണംസംഘത്തിനൊപ്പം ചെല്ലാമെന്നും വേടൻ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. കർശന വ്യവ്സഥകളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. വേടനെ അറസ്റ്റു ചെയ്യതതിൽ വനംവകുപ്പിനെതിരെ വ്യാപക വിമർശനവും തുടരുകയാണ്.

വനം മന്ത്രിയടക്കം ഇന്നലെ മുൻനിലപാട് മാറ്റി റാപ്പർ വേടനെ പുകഴ്ത്തി വാർത്താകുറിപ്പിൽ പരാമർശിച്ചിരുന്നു.വേടനെതിരായ നടപടി വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുപ്പിച്ചുകാട്ടിയെന്നും വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ, മന്ത്രിയുടെ പ്രസ്താവനക്കിടെയും വേടനെതിരായ നടപടിയുമായി മുന്നോട്ടുപോവുകയാണ് വനംവകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *