Banner Ads

അയ്യൻകുന്ന് അട്ടയോലിയിൽ കടുവയെ കണ്ടു; നാട്ടുകാർ ഭീതിയിൽ

ഇരിട്ടി : അയ്യന്‍കുന്ന് അട്ടയോലിയില്‍ കടുവയെ കണ്ടെത്തി. രാവിലെ പറമ്പിൽ പണിക്ക് പോയ വള്ളിക്കാവുങ്കൽ അപ്പച്ചൻ എന്നയാളാണ് കടുവയെ കണ്ടത്. കാട്ടുപന്നിയെ കൊന്ന് ഭക്ഷിക്കുന്ന നിലയിലാണ് കടുവയെ കണ്ടത്. അദ്ദേഹം ഉടൻതന്നെ മൊബൈൽ ഫോണിലൂടെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും കരിക്കോട്ടക്കരി പോലീസും സ്ഥലത്തെത്തി.

കടുവയെ കണ്ട ഭാഗത്തും പരിസരത്തും പോലീസ് നിരീക്ഷണവും തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. പരിസരവാസികളും സ്കൂൾ കുട്ടികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.