മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ വീണ്ടും കടുവ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവ തന്നെയെന്ന് നാട്ടുകാർ, ഫോറസ്റ്റ് അധികൃതർ പരിശോധന ഊർജ്ജിതമാക്കി. ദിവസങ്ങൾക്കു മുമ്ബ് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവ തന്നെയാണ് തങ്ങൾ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. കടുവയെ ഇതുവരെയായും പിടികൂടാൻ കഴിയാത്തതിൽ അധികൃതർക്കെതിരേ വലിയ രീതിയിലുള്ള വിമർശനമാണുയരുന്നത്.
കടുവ ഭീതി കാരണം, തങ്ങൾക്ക് ജോലിക്കു കൂടി പോകാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.മെയ് 15നാണ് ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റാവുത്തൻകാവ് ഭാഗത്ത് സ്പോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. രാവിലെ ആറരയോടെ റബ്ബർ ടാപ്പിങ്ങിന് പോയപ്പോൾ കടുവ ആക്രമിക്കുകയായിരുന്നു ഗഫൂറിനെ കടുവ കുടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് നാട്ടുകാരെ അറിയിച്ചത്.
തുടർന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സമദും ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നു. ഇരുവരെയും കടുവ ആക്രമിക്കാൻ ഓടിയടുത്തു. ഗഫൂറിനെ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടു പോയതായാണ് പറയുന്നത്. വനാതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ ദൂരെയാണ് സംഭവം നടന്നത്.