Banner Ads

വീണ്ടും കുതിച്ചുചാടി വാനരപ്പട;തിരുവനന്തപുരം മൃഗശാലയില്‍ മൂന്ന് ഹനുമാൻ കുരങ്ങുകള്‍ കൂട്ടിനു വെളിയില്‍ ചാടി

തിരുവനന്തപുരം:വീണ്ടും പുറത്തു ചാടി ഹനുമാൻ കുരങ്ങുകള്‍ മൃഗശാലയില്‍ നിന്ന് മൂന്ന് പെണ്‍ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിനു വെളിയില്‍ ചാടിയത്.കുരങ്ങുകളെ തിരികെ കൂട്ടില്‍ എത്തിക്കാനുള്ള ശ്രമം അധികൃതർ ആരംഭിച്ചിട്ടുണ്ട്.

ഇവ മൃഗശാല വളപ്പിലെ മരത്തില്‍ തന്നെയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജീവഹാനി സംഭവിക്കാതെ പിടികൂടാനുള്ള ശ്രീമതിലാണ് അധികൃതർ ഇവയെ മയക്കുവെടി വെച്ച്‌ പിടികൂടിയാല്‍ താഴെ വീണ് കുരങ്ങുകള്‍ക്ക് ജീവഹാനി ഉണ്ടായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.അതിനാല്‍ ഈ മാർഗം പ്രായോഗികമാവില്ല.

ഒന്നരവർഷം മുമ്ബും ഇതേ രീതിയില്‍ കുരങ്ങ് ചാടിപ്പോയത് അധികൃതരെ നട്ടം തിരിച്ചിരുന്നു.സന്ദർശകർക്ക് കൗണാൻ തുറന്നുവിടുന്ന ചടങ്ങ് നടക്കാനിരിക്കെ കൂട് തുറന്നു പരീക്ഷം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്പുതുതായി എത്തിച്ച മൃഗങ്ങളാണ് ഇവ. പിന്നീട് പിടികൂടുകയായിരുന്നു. ഇവയെ തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കില്‍ നിന്ന് എത്തിച്ചവയായിരുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *