Banner Ads

“ജനങ്ങളെ മറന്ന സർക്കാരിന് ഇത് ജനം നൽകിയ ശിക്ഷ”: വി.ഡി. സതീശൻ

മലപ്പുറം: ജനവിധി മുതലാളിത്ത സർക്കാരിന് ജനങ്ങളുടെ മറുപടി യെന്ന് വി.ഡി. സതീശൻ . ഡൽഹിയിലിരിക്കുന്ന ഏമാന്മാരെ പേടിച്ച് ഭരിക്കുന്ന സർക്കാരാണ്. ജനങ്ങളെ മറന്ന മുതലാളിത്ത സർക്കാരാണ്. അതിനാണ് ജനം പ്രതിഫലം നൽകിയത്. അത് മനസിലായില്ലെങ്കിൽ നമുക്ക് സന്തോഷം. അത് തിരിച്ചറിയാതെ മുന്നോട്ട് പോയാൽ ഞങ്ങൾക്ക് കുറച്ച് കൂടി നല്ലതാണ്, നന്നായി ഭരിച്ചാൽ നമുക്ക് ബുദ്ധിമുട്ടല്ലേ’, സതീശൻ പരിഹസിച്ചു.

സർക്കാർ ഇന്ന് രാജി വെക്കണമെന്ന് താൻ പറയില്ലെന്നും സതീശൻ പറഞ്ഞു. സർക്കാർ ഭരിച്ചിട്ട് ഒന്ന് കൂടി വഷളാകട്ടേ.ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയ സർക്കാരാണ്നിലമ്ബൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും പി വി അൻവറിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

അൻവറിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നോ കമന്റ്സ് എന്ന് ആവർത്തിക്കുകയാണ് വി ഡി സതീശൻ കോൺഗ്രസ് എംപി ശശി തരൂരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിട്ടില്ല.ശശി തരൂർ തന്നേക്കാൾ മുതിർന്നയാളാണെന്നും പാർട്ടി നേതൃത്വമാണ് അദ്ദേഹത്തിന്റെ വിഷയത്തിൽ മറുപടി പറയേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.