Banner Ads

തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി; വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 29-ന് പുറത്തിറക്കിയ പുതുക്കിയ കരട് വോട്ടർപട്ടിക ലഭിച്ച അപേക്ഷകളിലെ പരിശോധനകൾക്ക് ശേഷമാണ് ഇപ്പോൾ അന്തിമമാക്കുന്നത്.

2.83 കോടി വോട്ടർമാരാണ് കരട് പട്ടികയിൽ ഉണ്ടായിരുന്നത്.വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെ ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച സവിശേഷ നമ്പറിനെത്തുടർന്ന് ഇത്തവണ വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന നടപടി രണ്ടുതവണ നടന്നിരുന്നു.

നേരത്തെ സെപ്റ്റംബർ രണ്ടിന് എല്ലാ നടപടികൾക്കും ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതാണ്. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.