
തിരുവനന്തപുരം:മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് പിറന്നാൾ. സംഗീത ലോകത്തെ നിത്യവിസ്മയമായ ചിത്രയ്ക്ക് ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി. മലയാളികളെ സംബന്ധിച്ച് അത്രയും പ്രിയപ്പെട്ട ഗായിക എന്നതിനൊപ്പം സാസ്കാരിക ലോകത്തെ സൗമ്യവും ദീപ്തവുമായ സാന്നിധ്യം കൂടിയാണ് കെ എസ് ചിത്ര.
തന്റെ അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ശാന്തകുമാരി ചിത്ര എന്ന കെ എസ് ചിത്ര ആദ്യമായി റെക്കോര്‍ഡിംഗ് മൈക്കിന് മുന്നിലേക്ക് എത്തുന്നത്. പ്രതിഭയുള്ള ആ കുട്ടിയെ ആദ്യമായി കേട്ടവര്‍ തന്നെ ശ്രദ്ധിച്ചു. ആറു ദേശീയ ചലച്ചിത്ര അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ,
വിവിധ സംസ്ഥാന അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ചിത്രയെ തേടിയെത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഒറിയ, പഞ്ചാബി, ബംഗാളി, അസാമീസ്, തുളു തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലും സിംഹള, മലായ്, ഫിജി, ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക് ഭാഷകളിലും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
മലയാളത്തിനൊപ്പം തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, ഒഡിയ, പഞ്ചാബി, രാജസ്ഥാനി, മറാഠി, തുളു തുടങ്ങി ചിത്ര പാടാത്ത ഇന്ത്യന്‍ ഭാഷകള്‍ കുറവായിരിക്കും. അവിടങ്ങളിലെയെല്ലാം സംഗീതപ്രേമികള്‍ക്ക് ഓര്‍ക്കാന്‍ നൊടി പോലും വേണ്ടാത്ത ചിത്രയുടെ ഗാനങ്ങളുമുണ്ട്.