
പാലക്കാട്:കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി 10 വനിത തൊഴിലാളികൾക്ക് പരിക്ക്. പാലക്കാട് പുളിങ്ങുട്ടം കണ്ണമ്ബ്രയിൽ വൈകിട്ട് മൂന്നോടെയാണ് സംഭവം.പ്രദേശത്തെ വീടിൻ്റെ വാർപ്പ് ജോലി കഴിഞ്ഞ് വാഹനം കാത്തു നിൽക്കുകയായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. ഇവർക്കിടയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ എഴുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി.കാർ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. അച്ഛനും മകളുമായിരുന്നു അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്