കൊച്ചി:പാലക്കാട്, എറണാകുളം ജില്ലയിലെ ആറ് പള്ളികള്‍ ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് നല്‍കണമെന്ന് ഉത്തരവ് പോലീസ് നടപ്പിലാക്കത്തതിനെ തുടർന്നാണ് പള്ളികള്‍ കളക്ടർമാർ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. പുളിന്താനം, ഓടക്കാലി, മഴുവന്നൂർ ,ചെറുകുന്നം, മംഗലംഡാം ,എരുക്കിൻചിറ പള്ളികള്‍ ഏറ്റെടുക്കാനായിരുന്നു നിർദേശം.നേരത്തെ സിംഗിള്‍ ബെഞ്ച് വിധിയ്ക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ടാഴ്ചത്തെ സ്റ്റേ അനുവദിച്ചിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിച്ച കോടതി സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുകയും കോടതി വിധികള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ഉത്തരവിടുകയുമായിരുന്നു.പളളികള്‍ കളക്ടർമാർ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരും യാക്കോബായ വിഭാഗവുമാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.കോടതിയലക്ഷ്യ കേസില്‍ പള്ളികള്‍ ഏറ്റെടുക്കാൻ സിംഗിള്‍ ബെഞ്ചിന് നിർദേശിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാർ വാദിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്