
ബംഗളൂരുവിൽ ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് ₹30-ൽ നിന്ന് ₹36 ആയി വർദ്ധിപ്പിച്ചു. ആദ്യ 2 കിലോമീറ്ററിനാണ് ഈ നിരക്ക്.പുതിയ നിരക്കുകൾ താഴെക്കൊടുക്കുന്നു മിനിമം ചാർജ്: ആദ്യത്തെ 2 കിലോമീറ്ററിന് ₹36.
അധിക ചാർജ് തുടർന്നുള്ള ഓരോ കിലോമീറ്ററിനും ₹18.രാത്രി യാത്രാ നിരക്ക് രാത്രി 10 മുതൽ പുലർച്ചെ 5 വരെയുള്ള യാത്രകൾക്ക് സാധാരണ നിരക്കിന്റെ 50% അധികം നൽകണം.കാത്തിരിപ്പ് നിരക്ക് ആദ്യ 5 മിനിറ്റ് സൗജന്യമാണ്. അതിനുശേഷം ഓരോ 15 മിനിറ്റിനും ₹10 വീതം നൽകണം.
ലഗേജ് ചാർജ് 20 കിലോ വരെയുള്ള ലഗേജ് സൗജന്യമായി കൊണ്ടുപോകാം. അതിൽ കൂടുതലുള്ള ഓരോ 20 കിലോക്കും ₹10 അധികമായി ഈടാക്കും.പുതിയ നിരക്കുകൾ നിലവിൽ വന്നെങ്കിലും, ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഇതിൽ തൃപ്തിയില്ല. മിനിമം ചാർജ് ₹40 ആക്കണമെന്നാണ് അവരുടെ ആവശ്യം. പല ഡ്രൈവർമാരും മീറ്റർ ഉപയോഗിച്ച് സർവീസ് നടത്താൻ വിസമ്മതിക്കുന്നതായും പരാതികളുണ്ട്.