
കൊല്ലം: കൊല്ലം കുണ്ടറ കെഎസ്‌ഇബി ഓഫീസിന് മുന്നിലായിരുന്നു മില്ലുടമയുടെ പ്രതിഷേധം. ഇളമ്ബള്ളൂർ സ്വദേശി രാജേഷാണ് ഇന്നലെ വൈകിട്ട് കെഎസ്‌ഇബി ഓഫീസിന് മുന്നില്‍ മാവില്‍ കുളിച്ച് പ്രതിഷേധിച്ചത്.യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ആട്ടിവെച്ച അരിമാവ് പുളിച്ചെന്ന് ആരോപിച്ച് അരിമാവില്‍ കുളിച്ച് പ്രതിഷേധിച്ച് മില്ലുടമ.
ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതല്‍ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതിനാല്‍ വളരെ നേരത്തെ മാവ് ആട്ടി പണി തീർക്കാൻ ശ്രമം തുടങ്ങി.രാജേഷ് ദോശ മാവ് പാക്കറ്റുകളിലാക്കി വില്‍പന നടത്തിയിരുന്നു.എന്നാല്‍, യാതൊരു അറിയിപ്പും ഒന്നും തന്നെ ഇല്ലാതെ രാവിലെ 9.00 മുതല്‍ വൈദ്യുതി നിലച്ചെന്നും പകുതി ആട്ടിയ മാവ് പുളിച്ച് ഉപയോഗിക്കാൻ പറ്റാതെയുമായെന്ന് രാജേഷ് പറയുന്നു.ആദ്യം കുത്തിയിരുന്ന് പ്രതിഷേധിച്ച രാജേഷ് പിന്നീട് ഒരു ചെമ്ബിലെ മാവ് ദേഹത്ത് ഒഴിക്കുകയായിരുന്നു.