Banner Ads

മത്തിയുടെ ഭാവി അപകടത്തിൽ; ചെറുമത്തികളെ പിടിക്കുന്നത് ഒഴിവാക്കണം, സിഎംഎഫ്ആർഐ

കോഴിക്കോട് : കേരള തീരത്ത് ചെറുമത്തികളെ (മത്തിക്കുഞ്ഞുങ്ങൾ) പിടിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ കുഞ്ഞുമീനുകളെ പിടിക്കുന്നത് നിർത്തണമെന്ന് സിഎംഎഫ്ആർഐ ആവശ്യപ്പെട്ടു.

മത്തി ഇനി അധികം വളരില്ലെന്നത് തെറ്റായ പ്രചാരണമാണ്. മത്തിയുടെ പ്രജനനത്തിനും വളർച്ചയ്ക്കും സുസ്ഥിരമായ മത്സ്യബന്ധന രീതികൾ അനിവാര്യമാണ്. മത്തി പിടിക്കുന്നതിനുള്ള നിയമപരമായ ഏറ്റവും കുറഞ്ഞ വലുപ്പം 10 സെന്റിമീറ്ററാണ്. ഇതിലും താഴെ നീളമുള്ള മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണം.

മഴയെത്തുടർന്ന് കടലിന്റെ മേൽത്തട്ട് കൂടുതൽ ഉത്പാദനക്ഷമമായതിനാലാണ് കേരള തീരത്ത് മത്തിയുടെ ലഭ്യത വൻതോതിൽ വർദ്ധിച്ചത്. മത്തിയുടെ ലഭ്യതയും വളർച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും സിഎംഎഫ്ആർഐ ഗവേഷകർ ചൂണ്ടിക്കാട്ടി.