Banner Ads

പോരാട്ടം തീപാറും; തലസ്ഥാനം പിടിക്കാൻ മൂന്ന് ഏരിയ സെക്രട്ടറിമാരടക്കം കളത്തിൽ ഇറങ്ങി

തിരുവനന്തപുരം : തലസ്ഥാന നഗരസഭയിലേക്കുള്ള പോരാട്ടം ശക്തമാക്കിക്കൊണ്ട് സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. മൂന്ന് ഏരിയ സെക്രട്ടറിമാരടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെ വരെ രംഗത്തിറക്കിയാണ് പാർട്ടി വിജയം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. ഇതോടെ തലസ്ഥാനത്തെ പോരാട്ടം തീപാറുമെന്ന് ഉറപ്പായി.

പേട്ടയിൽ മത്സരിക്കുന്ന എസ് പി ദീപക്, വഞ്ചിയൂരിൽ മത്സരിക്കുന്ന വഞ്ചിയൂർ ബാബു, ചാക്കയിൽ പോരിനിറങ്ങുന്ന ശ്രീകുമാർ, പുന്നയ്ക്കാമുഗളിലെ സ്ഥാനാർഥി ശിവജി ആർ പി, കുന്നുകുഴിയിലെ ബിനു ഐ പി, ജഗതിയിലെ പൂജപ്പുര രാധാകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ.

നിലവിലെ മേയർ ആര്യ രാജേന്ദ്രൻ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിനില്ല എന്നതാണ് സി പി എം പട്ടികയിലെ ശ്രദ്ധേയമായ കാര്യം. സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിൽ നിന്നും മേയർ വിട്ടുനിന്നു. മേയർ കോഴിക്കോട് ആയതിനാലാണ് പ്രഖ്യാപനത്തിൽ പങ്കെടുക്കാതിരുന്നത് എന്ന് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ വ്യക്തമാക്കി.