
കൊല്ലം : കൊല്ലം ഓലയിൽകടവ് പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ ബോട്ട് ജീവനക്കാർ സാഹസികമായി രക്ഷപ്പെടുത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22 വയസ്സുകാരിയാണ് ഇന്ന് രാവിലെ 11 മണിയോടെ കായലിലേക്ക് ചാടിയത്. സാമ്പ്രാണിക്കൊടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാർ പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ടു.
അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ യുവതിയെ ബോട്ടിലേക്ക് കയറ്റി. യുവതിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. യുവതി കായലിൽ ചാടാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.