Banner Ads

ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യം ഇന്ന് കോടതി പരിഗണിക്കും.

കോട്ടയം: യുവ ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യം ഇന്ന് കോടതി പരിഗണിക്കും. പ്രതിയുടെ മാനസിക നില പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപിന്റെ ഹര്‍ജി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ ആണ് ഇന്ന് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.സംഭവം നടന്ന് 83-ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് 1,050 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ 136 സാക്ഷികളുണ്ട്. 110 തൊണ്ടിമുതല്‍ ഹാജരാക്കി.

200 രേഖകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചു. വന്ദനയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഡോ. വന്ദനയുടെ രക്ഷാകര്‍ത്താക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച്‌ അഡ്വ. പ്രതാപ് ജി പടിക്കലിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു.2023 മെയ് 10ന് പുലര്‍ച്ചെ 4.30ന് ആണ് ഡോ. വന്ദന കൊല്ലപ്പെടുന്നത്.

കോട്ടയം കടുത്തുരുത്തി മുട്ടുചിറ സ്വദേശിനി ആയിരുന്നു ഡോ.വന്ദനദാസ്. ചികിത്സയ്ക്ക് എത്തിയ കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി സന്ദീപ് (42) വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.സമാനതകളില്ലാത്ത കൊലപാതകം, ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത കുറ്റ കൃത്യം എന്ന നിലയില്‍ കണ്ടായിരുന്നു തുടര്‍ന്നുള്ള സര്‍ക്കാര്‍ നടപടികള്‍. കേസിന്റെ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *