
തിരുവനന്തപുരം:പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷന്റെ 2204 ശുചീകരണ തൊഴിലാളികൾ മണിക്കൂറുകൾ കൊണ്ട് നഗരം പഴയപടിയാക്കി, നേരിൽ കാണാനിടയായ ത്തിന്റെ സന്തോഷത്തിലാണ് താനെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
തുടർന്ന് കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തിയ ലക്ഷകണക്കിന് സ്ത്രീകളാണ് തിരുവനന്തപുരം നഗരത്തിൽ പൊങ്കാലയിട്ടത്.
മുഖ്യമന്ത്രി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുവാൻ നേരത്തെ തന്നെ യോഗം വിളിച്ച് ചേർത്ത് തീരുമാനം കൈക്കൊണ്ടിരുന്നു. സർക്കാരിൻ്റെയും കോർപ്പറേഷൻ്റെയും പ്രവർത്തനത്തിന്റെ ഭാഗമായി ഉത്സവത്തിന് പരാതികൾ ഒന്നുമില്ലായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പോലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന്ദനങ്ങൾ
പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷന്റെ 3204 ശുചീകരണ തൊഴിലാളികൾ മണിക്കൂറുകൾ കൊണ്ട്.നഗരം പഴയപടിയാക്കുന്നത് നേരിൽ കാണാനിടയായി. പൊടിപടലങ്ങൾ ഒഴിവാക്കുവാൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ വാഹനങ്ങളിൽ വെള്ളം കൊണ്ട് വന്ന് ഈ രാത്രി തന്നെ നഗരം കഴുകി വൃത്തിയാക്കുന്ന പ്രവർത്തനവും നടന്നു കൊണ്ടിരിക്കുകയാണ്.