Banner Ads

യൂത്ത് കോൺഗ്രസ്സിൽ പോര് മുറുകുന്നു; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ വ്യക്തത ആവശ്യപ്പെട്ട് ഒരു വിഭാഗം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നു. ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ നേതാവാണ് ചർച്ചക്ക് തുടക്കമിട്ടത്. വിഷയത്തിൽ രാഹുൽ മൗനം വെടിയണമെന്നും ആരോപണം ശരിയല്ലെങ്കിൽ വിശദീകരിക്കണമെന്നും മറ്റ് നേതാക്കളും ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ.വി. സ്നേഹ, വി.പി. ദുൽഖിഫിൽ എന്നിവരാണ് രാഹുലിനെതിരെ രൂക്ഷവിമർശനമുയർത്തിയത്. കൂടാതെ, യൂത്ത് കോൺഗ്രസ്സിലെ ചാണ്ടി ഉമ്മൻ പക്ഷവും രാഹുലിനെതിരെ രംഗത്തെത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം രാഹുലിന്റെ രാജി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് ഗ്രൂപ്പിൽ ഇന്നലെ ആരംഭിച്ച ഈ ചർച്ച ഇപ്പോഴും തുടരുകയാണ്. അതേസമയം, ഈ വിഷയങ്ങളോട് രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.