കണ്ണൂര്‍: വിറക് പുരയിൽ വിറക് എടുക്കുന്നതിനിടെ അബ്ദത്തില്‍ മുകളില്‍ തൂക്കിയിട്ട മീന്‍ ചൂണ്ട കണ്ണിൽ തുളച്ചു കയറി പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനിക്ക് രക്ഷയായത് കണ്ണൂര്‍ ജില്ലാ ആശുപത്രി.ഉടനെ തന്നെ ഇരിട്ടി ,പേരാവൂര്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും കണ്ണൂരിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനി ജിഷ എം ജെക്കാണ് പരിക്ക് പറ്റിയത്.
ജില്ലാ ആശുപത്രി നേത്ര വിഭാഗത്തില്‍ എത്തിയ രോഗിയുടെ കണ്‍പോളയില്‍ തുളച്ചു കയറിയ ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്ത് എടുക്കുക ഡോക്ടര്‍മാര്‍ക്ക് വെല്ലു വിളിയായി. ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടി എയര്‍ റോട്ടര്‍ ഹാന്‍ഡ് പീസ് എന്ന ഗ്രൈന്‍ ഡിങ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച് മാറ്റുകയും ചൂണ്ട പൂര്‍ണ്ണമായും പുറത്തെടുക്കുകയും ചെയ്തു.
ചികിത്സക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി അന്ത വിഭാഗത്തിലെ ഡോക്ടർ മാരായ ഡോ ദീപക്ക് ടി എസ് ഡന്റല്‍ സര്‍ജന്‍ ഡോ. സഞ്ജിത്ത് ജോര്‍ജ്ജ്, ഓഫ്ത്താല്‍ മോളജിസ്റ്റ് ഡോ. ജെയ്‌സി തോമസ്, സീനിയര്‍ ഡന്റല്‍ ഹൈജീനിസ്റ്റ് അജയകുമാര്‍ കരിവെള്ളൂര്‍, ലക്ഷ്മി കൃഷ്ണ,ഡോ മില്‍ന നാരായണന്‍,എന്നിവര്‍ നേതൃത്വം നല്‍കി.