
കോഴിക്കോട് : എം.കെ. മുനീർ എം.എൽ.എ. ആശുപത്രി വിട്ടു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തനിക്ക് ലഭിച്ച സ്നേഹത്തിനും പ്രാർഥനകൾക്കും നന്ദി പറയാൻ വാക്കുകളില്ലെന്ന് അദ്ദേഹം കുറിച്ചു. ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും ഓരോരുത്തരുടെയും പ്രാർഥനകൾ ഒരു കവചം പോലെ തന്നെ പൊതിഞ്ഞു.
ആശുപത്രിയുടെ വാതിലുകൾ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു ജനത തന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിർവചനീയമായ കടപ്പാട് അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സ നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി അധികൃതർക്കും എം.എൽ.എ. പ്രത്യേകം നന്ദി അറിയിച്ചു.