Banner Ads

കോട്ടയം നാഗമ്പടത്ത് ഭീകരാന്തരീക്ഷം: പെട്ടിക്കട നടത്തുന്ന വയോധികയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; ആരോഗ്യനില തൃപ്തികരം

കോട്ടയം: കോട്ടയം നാഗമ്പടം പനയക്കഴിപ്പ് റോഡിൽ പെട്ടിക്കട നടത്തുന്ന രത്‌നമ്മ (70) അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ ആശുപത്രി വിട്ടു.മോഷണശ്രമം ചെറുക്കുന്നതിനിടെ രത്‌നമ്മയെ അക്രമി നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചും കഴുത്തിൽ കുത്തിപ്പിടിച്ചും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ രത്‌നമ്മയുടെ തലയിൽ ആഴത്തിലുള്ള മൂന്ന് മുറിവുകൾ ഉണ്ടായി. കൂടാതെ, വലത് കൈയുടെ തള്ളവിരലിന് പൊട്ടലുമുണ്ട്.ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രത്‌നമ്മ ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയിരുന്നു.എന്നാൽ, വീട്ടിലെത്തിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന്, ആരോഗ്യനില മെച്ചപ്പെട്ടതോടെ വീണ്ടും വീട്ടിലേക്ക് മടങ്ങി.