
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളി തിരിമറി വിവാദത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ബി.ജെ.പി. ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്കാണ് മാർച്ച് നടത്തിയത്.പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ പ്രതിഷേധമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർക്ലിഫ് ഹൗസിൽ ഇരിക്കുന്ന മുഖ്യമന്ത്രി “എല്ലാം ശരിയാവും” എന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, പത്ത് കൊല്ലം ഭരിച്ചിട്ടും ഒന്നും ശരിയായില്ല. “എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണ്,” അദ്ദേഹം വിമർശിച്ചു.
വിശ്വാസികളെ ദ്രോഹിക്കാനും അമ്പലം കൊള്ളയടിക്കാനും വേണ്ടി മുഖ്യമന്ത്രി എന്തൊക്കെ ചെയ്തു എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്ത് കൊല്ലം സി.പി.എം. വിശ്വാസികളെ ദ്രോഹിച്ചു, ഇപ്പോൾ ശബരിമലയിൽ കൊള്ള നടത്തി. ഇതിന്റെ പിന്നിലുള്ള ദല്ലാൾമാർ എല്ലാം സി.പി.എം.കാരാണ് എന്നും അദ്ദേഹം ആരോപിച്ചു.ബി.ജെ.പി.അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന്റെ റെക്കോർഡ് സി.പി.എം. തകർത്തു.
കൊള്ളയടി സി.പി.എമ്മിന്റെ പ്രധാന കാര്യപരിപാടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.”എന്തുകൊണ്ട് അമ്പലങ്ങളിൽ മാത്രം കൊള്ള നടക്കുന്നു? എന്തുകൊണ്ട് ഈ വിവേചനം? മറ്റ് മതസ്ഥാപനങ്ങളിൽ എന്തുകൊണ്ട് ഇത് നടക്കുന്നില്ല? ഈ വിവേചനം ബി.ജെ.പി. അനുവദിക്കില്ല,” അദ്ദേഹം പ്രഖ്യാപിച്ചു.ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവെക്കുക.കേന്ദ്ര ഏജൻസി വിഷയം അന്വേഷിക്കണം.
ദേവസ്വം വിജിലൻസിന്റെ കഴിഞ്ഞ 30 വർഷത്തെ റിപ്പോർട്ടുകൾ പുറത്തുവിടണം.ദേവസ്വത്തിൽ മാത്രമല്ല സഹകരണ വകുപ്പിലും അഴിമതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ സി.ബി.ഐ. അന്വേഷണത്തിന് തയ്യാറായില്ലെങ്കിൽ ബി.ജെ.പി. കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.