
ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ വോട്ട് രേഖപ്പെടുത്തി താരങ്ങൾ. രജനീകാന്ത്, അജിത്ത്, തൃഷ എന്നിവർക്കൊപ്പം ടിവികെ നേതാവ് വിജയിയും വോട്ട് ചെയ്യാനെത്തി. വിജയിയും തൃഷയും ഒരേ ബൂത്തിലാണോ വോട്ട് ചെയ്യുക എന്ന് ആരാധകർ ഉറ്റുനോക്കിയിരുന്നുവെങ്കിലും ഇരുവരും വെവ്വേറെ സ്ഥലങ്ങളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
വിജയ് ചെന്നൈയിലെ നീലങ്കരൈയിലുള്ള ബൂത്തിലും തൃഷ ആൽവാർപേട്ടിലെ ബൂത്തിലുമാണ് എത്തിയത്. രണ്ട് സ്ഥലങ്ങളും തമ്മിൽ ഏകദേശം 10 കിലോമീറ്റർ ദൂരമുണ്ട്. നീലങ്കരൈയിൽ വോട്ട് ചെയ്യാനെത്തിയ വിജയിയെ കാണാൻ ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരും തടിച്ചുകൂടി.
ആൽവാർപേട്ടിലും തൃഷയെ കാണാൻ വലിയ ജനക്കൂട്ടം എത്തിയിരുന്നു. രജനീകാന്തും അജിത്തും അതിരാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി.