
കൊച്ചി : നടൻ ദുൽഖർ സൽമാൻ്റെ ലാൻഡ് റോവർ ഡിഫെൻഡർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി. ദുൽഖർ ഉപയോഗിക്കുന്ന TN 01 AS 0155 നമ്പർ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണിത്. ഈ വാഹനത്തിൻ്റെ മൂന്നാമത്തെ ഉടമയാണ് ദുൽഖറെന്ന് കസ്റ്റംസ് അറിയിച്ചു.
ഇന്ന് രാവിലെ മുതൽ ദുൽഖർ സൽമാൻ്റെ വാഹനങ്ങളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇതേ കേസിൽ നടൻ അമിത് ചക്കാലക്കലിന്റെയും മറ്റൊരു വ്യക്തിയുടെയും വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിലെത്തിച്ചെന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്.