
ചേർത്തല: ചേർത്തലയിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. മരിച്ചത് തുറവൂർ സ്വദേശിയും ചേർത്തല ഇസാഫ് ബാങ്ക് മാനേജരുമായ 33 വയസ്സുള്ള അമൽ പി. ബെൻ ആണ്.കഞ്ഞിക്കുഴി ഭാഗത്തുനിന്ന് ചേർത്തലയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമൽ, കെ.വി.എം. ആശുപത്രിക്ക് സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്.
റോഡിന്റെ വശങ്ങളിലൂടെ പോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു.ലോറിയുടെ പിൻചക്രങ്ങൾ ദേഹത്തുകൂടി കയറിയിറങ്ങിയതിനെത്തുടർന്ന് അമലിന് ഗുരുതരമായി പരിക്കേൽക്കുകയും സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. അപകടത്തെക്കുറിച്ച് ചേർത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.