ചെന്നൈ : നടി റിമ കല്ലിങ്കലിന്റെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിൽ തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടി. സുചിത്രക്കെതിരെയായി സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് റിമ കല്ലിങ്കൽ പരാതി നൽകിയത്. അതിനൊപ്പം മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു. നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വസതിയിൽ മദ്യപാർട്ടി സംഘടിപ്പിച്ചെന്ന ആരോപണം തമിഴ് ഗായിക സുചിത്ര ഉയർത്തിയിട്ടുണ്ട്.
ഈ ആരോപണങ്ങൾ നിഷേധിച്ച റിമ കല്ലിങ്കൽ സുചിത്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയും അയയ്ക്കുകയും ചെയ്തു. വിഷയം ഇപ്പോൾ അന്വേഷണത്തിലാണ്. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ അനവധി പേർ പങ്കെടുത്തിട്ടുണ്ടെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു.