Banner Ads

സന്ദർശക വിസയിലെത്തിയ തമിഴ്നാട് സ്വദേശിനി സൗദിയിൽ മരിച്ചു; മൃതദേഹം ഖബറടക്കി

റിയാദ് : സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ സന്ദർശക വിസയിലെത്തിയ തമിഴ്നാട് സ്വദേശിനി മരിച്ചു. ഹഫർ അൽ ബാത്തിനിൽ നാല് പതിറ്റാണ്ടോളമായി ജോലി ചെയ്യുന്ന അബ്ദുൽ ഖഫൂർ ബാബുവിന്റെ ഭാര്യ സർതാജ് ഷെയ്ഖ് ബാബു (50) ആണ് മരിച്ചത്.

അസുഖത്തെ തുടർന്ന് ഒരു മാസമായി നൂർഖാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ മാസം അഞ്ചിന് രാത്രിയോടെയാണ് മരിച്ചത്. എട്ട് മാസം മുമ്പാണ് ഇവർ ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയത്. ചൊവ്വാഴ്ച ഹഫർ അൽ ബാത്തിനിൽ വെച്ച് മൃതദേഹം ഖബറടക്കി. മകൻ ശൈഖ് ഖാലിദ് നാട്ടിൽ നിന്നെത്തി ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.