Banner Ads

മോദിയോടുള്ള വൈരാഗ്യം കുട്ടികളോട് തീർക്കുന്നു; പിഎം ശ്രീ പിൻമാറ്റത്തിൽ കടുത്ത വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ ബി.ജെ.പി. ശക്തമായി അപലപിക്കുന്നതായി വി. മുരളീധരൻ. സർക്കാരിൻ്റെ ഈ തീരുമാനത്തെ സമൂഹം ചരിത്രപരമായ ഒരു മണ്ടത്തരമായിട്ടാണ് വിലയിരുത്തുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വൈരാഗ്യം മൂലമാണ് കേരളം പദ്ധതിയിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്നത്.

രാജ്യത്തെ 95 ശതമാനം കുട്ടികൾക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികൾക്ക് ലഭിക്കാതിരിക്കുന്നത് ശരിയാണോ എന്ന് മലയാളികൾ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമായിരുന്ന പദ്ധതിയിൽ നിന്ന് രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് സംസ്ഥാനം ഒഴിഞ്ഞുമാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.