
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ കൊണ്ടുവരാൻ അനുമതി നൽകരുതെന്ന് കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് കേരള ഹൈക്കോടതി നൽകിയ നിർദ്ദേശമാണ് സ്റ്റേ ചെയ്തത്.മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹികൾ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. വസൂരിമാല ഭഗവതി ക്ഷേത്രത്തിലേക്ക് ത്രിപുരയിൽ നിന്ന് 13 വയസ്സുള്ള നാട്ടാനയായ രാജ് കുമാറിനെ കൊണ്ടുവരാൻ നൽകിയ അനുമതി കേരള ഹൈക്കോടതി തടഞ്ഞിരുന്നു.
എന്നാൽ എല്ലാ കക്ഷികളെയും കേൾക്കാതെ എങ്ങനെയാണ് കേരള ഹൈക്കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാനാകുക എന്ന് ചോദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും മറ്റും കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകരായ എ.കാർത്തിക്, സി.ഉണ്ണികൃഷ്ണൻ എന്നിവർ ഹാജരായി