തത്സമയം നടപടികള്‍ സംപ്രേഷണം ചെയുന്ന സുപ്രീംകോടതിയുടെ യൂട്യബ് ചാനല്‍ ഹാക്ക് ചെയ്തു. ഭരണഘടനാ ബെഞ്ചുകള്‍ക്ക് മുമ്ബാകെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന കേസുകളുടെയും പൊതുതാല്‍പ്പര്യം ഉള്‍പ്പെടുന്ന കാര്യങ്ങളുടെയും ഹിയറിംഗുകള്‍ സ്ട്രീം ചെയ്യാനാണ് സുപ്രീം കോടതി യൂട്യൂബ് ചാനല്‍ ഉപയോഗിക്കുന്നത്. ഹാക്ക് ചെയ്യപ്പെട്ട സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലില്‍ അമേരിക്ക ആസ്ഥാനമായ റിപ്പിള്‍ ലാബ് എന്ന കമ്ബനിയുടെ വീഡിയോകളാണ് കാണുന്നത്.ലൈവ് സ്ട്രീം തുറന്നാല്‍ ബ്ലാക്ക് ബാക്ഗ്രൗണ്ട് മാത്രമാണുള്ളത്.ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രശ്‌നം തുടങ്ങിയത്. നിലവില്‍ യൂട്യൂബില്‍ സുപ്രീംകോടതി ലൈവ് സ്ട്രീമിംഗ് ടൈപ്പ് ചെയ്താല്‍ റിപ്പിള്‍ ലാബിന്റെ ക്രിപ്‌റ്റോ കറൻസി വീഡിയോകളാണ് കാണാൻ കഴിയുക. അതേസമയം സംഭവത്തില്‍ സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷൻ വിഭാഗം പരിശോധന നടത്തുന്നുണ്ട്. അടുത്തിടെ, ആർജി കർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസിലെ സ്വമേധയാ കേസിൻ്റെ വിചാരണകള്‍ യുട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. നേരത്തെ നടന്ന ഹിയറിംഗുകളുടെ വീഡിയോകള്‍ ഹാക്കർമാർ സ്വകാര്യമാക്കിയിട്ടുണ്ട്.