Banner Ads

മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ ; തമിഴ്നാടിന് സുപ്രീം കോടതി അനുമതി

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ തമിഴ്നാടിന് സുപ്രീം കോടതി അനുമതി.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജി പരിഗ‌ണിച്ചത്. അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്നാടിന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ബേബി ഡാം ശക്തിപ്പെടുത്തി അണക്കെട്ട് ബലപ്പെടുത്തണം. അറ്റകുറ്റപ്പണിക്കുള്ള തമിഴ്നാടിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേരളത്തിന്റെ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പു വരുത്തും .രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാടിന്റെ അപേക്ഷ കേരളം അയക്കണമെന്നും മൂന്നാഴ്ചക്കുള്ളിൽ കേന്ദ്രം തീരുമാനം അറിയിക്കണമെന്നും ഉത്തരവിലുണ്ട്. ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്.