
കണ്ണൂർ : കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എംവി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെ കുഴഞ്ഞുവീണ സനലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം സംസ്ഥാനത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.
സാധാരണ താപനിലയേക്കാൾ 4.5 ഡിഗ്രിയിലധികം ചൂട് വർധിച്ച പശ്ചാത്തലത്തിലാണ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ വെയിൽ ഏൽക്കുന്ന ജോലികളിൽ ഏർപ്പെടരുത്. ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ടും ധാരാളം വെള്ളം കുടിക്കുക.