Banner Ads

ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചുനൽകിയത് ; സെമസ്റ്റർ ഔട്ടായ വിദ്യാർഥി

കൊച്ചി:കളമശ്ശേരി പോളിടെക്‌നിക് കേളേജിൽ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ.ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചുനൽകിയത് സെമസ്റ്റർ ഔട്ടായ ആലുവ സ്വദേശിയായ ആഷികാണ് പിടിയിലായത്.പോളിടെക്നിക്കിൽനിന്ന് സെമസ്റ്റർ ഔട്ടായ വിദ്യാർഥിയാണ് ആഷിക് ശനിയാഴ്ച രാത്രിയാണ് പോലീസ് ആഷിക്കിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇയാളെ ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിക്കിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കും. സെമസ്റ്റർ ഔട്ടായ ശേഷവും ഇയാൾ നിരന്തരം ഹോസ്റ്റലിൽ എത്തിയിരുന്നുവെന്നാണ് വിവരം. ഇയാൾ ലഹരിവിതരണക്കാരനാണോ.

സ്ഥിരമായിഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്ന ആളാണോ. എവിടെനിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുക. പൂർവവിദ്യാർഥിയാണ് കഞ്ചാവ് എത്തിച്ചത് എന്ന വിവരം നേരത്തേ പോലീസിന് ലഭിച്ചിരുന്നു. ഇയാളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ അയാളിലേക്ക് എത്താൻ കഴിയുമെന്നും കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *