
പാലക്കാട്: അമ്പലപ്പാറ നഗരത്തിൽ വച്ച് വഴിയാത്രക്കാർക്ക് തെരുവുനായയുടെ കടിയേറ്റു. പുലാപ്പറ്റശ്ശേരി സ്വദേശി അജിതയ്ക്ക് നേരെയാണ രാവിലെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡ് അരികിലൂടെ നടക്കുന്നതിനിടെ തെരുവുനായ അക്രമിക്കുകയായിരുന്നു. അജിതയുടെ കാലിലാണ് കടിയേറ്റത്. പരിക്ക് ഗുരുതരമല്ല. അജിത അമ്പലപ്പാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി.